ചപ്പാത്തി

ചപ്പാത്തി

Kerala Chapathi

ഒരു ചപ്പാത്തി അപാരതയിലേക്കു കുഴച്ചു കയറാം 

ചപ്പാത്തി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർത്തുവച്ചാൽ പിന്നെ ഒക്കെ എളുപ്പം തന്നെയാണ്.

***ചപ്പാത്തിയ്ക്കെടുക്കുന്ന ആട്ടമാവിലേക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ അളവ്.

ഗോതമ്പു പൊടിച്ചെടുത്തും അതിൽ മൈദ ചേർത്തും ആട്ടപ്പൊടികൊണ്ടും എല്ലാം ചപ്പാത്തി ഉണ്ടാക്കാം.ഓരോരുത്തർ ഉപയോഗിക്കുന്ന പൊടിയ്ക്കനുസരിച്ചു വെള്ളത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും .അതുകൊണ്ടു ഒരു ഗ്ലാസ് ആട്ട ..അല്ലെങ്കിൽ ഗോതമ്പു പൊടി എടുക്കുന്നവർ

അര ഗ്ലാസ്സിനടുത്തു വെള്ളം എടുത്തു വയ്ക്കുക.കുറേശ്ശേ ആയി മാത്രം കുടയുന്നു പരുവത്തിലോ നനയ്ക്കും വിധത്തിലോ വെള്ളം ചേർക്കുക. മാവിന്റെ കൺസിസ്റ്റൻസി കയ്യിൽ ഒട്ടും വിധം ആവാതെ ശ്രദ്ധിക്കുക . 

***ചേർക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കേണം എന്ന് പറയേണ്ടതില്ലല്ലോ. കുറഞ്ഞാൽ ഒട്ടും കുഴപ്പമില്ല.കൂടിയാൽ ഒട്ടും പിന്നെ വേണ്ടി വരില്ല .ആദ്യമായി ഉണ്ടാക്കിയെടുക്കുന്നവർ ഒരു നുള്ളു വീതം കയ്യിലെടുത്തു മാവിലേക്ക് വിതറിക്കൊടുത്താൽ മതിയാവും. ഇനി ഇത്തിരി ഉപ്പു വേണമായിരുന്നു എന്ന് തോന്നിയാൽ എടുത്തുവെച്ച വെള്ളത്തിലേക്ക് ഒരൽപം ഉപ്പ് മിക്സ് ചെയ്തതിനു ശേഷം ചേർക്കാവുന്നതാണ് .

***ചപ്പാത്തി മാവ് കുഴയ്ക്കുന്നതിനനുസരിച്ചു ചപ്പാത്തി നന്നാവും എന്നത് ശരിയാണെങ്കിലും ആദ്യമേ തന്നെ ബലം കൊടുക്കാതിരിക്കുന്നതാണ് നല്ലത് .പൊടിയിലേക്കു ഒരു ടീസ്പൂൺ എണ്ണ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെള്ളം ചേർത്ത് കുഴച്ചെടുത്ത് ഒരു ബോൾ രൂപത്തിൽ ആക്കുക .ശേഷം മാത്രം ബലം പ്രയോഗിച്ച് അതിനെ സോഫ്റ്റ് ആക്കി എടുക്കുക.കഴിയുന്ന അത്ര പഞ്ച് ചെയ്ത് മാവിനെ നല്ല പഴുത്തു കിടക്കണ മാങ്ങാ പരുവം ആക്കിയെടുക്കുക.പിന്നീട് അഞ്ചു മുതൽ പത്തു മിനുട്ട് വരെ മാവ് റസ്റ്റ് ചെയ്യാൻ വയ്ക്കുന്നത് നല്ലതാണ് .ഒരു നനഞ്ഞ ടവൽ അല്ലെങ്കിൽ മൂടികൊണ്ടോ നന്നായി അടച്ചു വയ്ക്കുക.മാവിലെ ഈർപ്പം പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

***കുഴച്ച മാവിൽ നിന്നും ഉരുളകൾ ഉണ്ടാക്കി അത് വട്ടത്തിലോ ചതുരത്തിന്റെ പരത്തി യെടുക്കുന്നതാണ് അടുത്ത സ്റ്റെപ്.ചിലർ എണ്ണ യോ മൈദയോ ചപ്പാത്തി പലകയിൽ വിതറുന്നത് കാണാം. മാവ് ശെരിയായ വിധം കുഴച്ചെടുക്കുകയാണെങ്കിൽ ഈ എണ്ണയുടെയും പൊടിയുടെയും ഒന്നും ആവശ്യം വരുന്നതേയില്ല.ഇനിയിപ്പോൾ ആദ്യമായി ഉണ്ടാക്കി എടുക്കുന്നവർക്ക് വേണമെങ്കിൽ അങ്ങിനെ ചെയ്യാവുന്നതാണ്.(ചപ്പാത്തി കുഴയ്ക്കുമ്പഴും പരത്തുമ്പോഴും ഉണ്ടാവുന്ന ഈ പൊടി ക്ലീൻ ചെയ്യാൻ മടിച്ചു ചപ്പാത്തി ഉണ്ടാക്കാതിരിക്കുന്നവർക്ക് CONSISTENCY ശെരിയായാൽ പിന്നെ ആ പ്രശ്നങ്ങൾ ഉണ്ടാവില്ല ..മാവിൽ ആദ്യമേ ചേർക്കുന്ന എണ്ണയും ഈ പൊടി ശല്യം കുറയ്ക്കാൻ സഹായിക്കും .)

കുക്കിങ്ങിനു ശേഷം ഉള്ള ക്ലീനിങ്ങിലാണല്ലോ നമ്മുടെ കണ്ണീരു മുഴുവനും 

***ഉരുളകൾ പരത്തിയെടുക്കുമ്പോൾ എല്ലാ ഭാഗവും ഒരേ കട്ടിയിൽ പരത്തിയെടുക്കാൻ ശ്രദ്ധിക്കുക .പിന്നീട് ഒരു പാൻ അടുപ്പിൽ വെച്ച് ഹൈ ഫ്ളൈമിൽ ചൂടാക്കി അതിലേക്ക് പരത്തിയ ചപ്പാത്തി ഓരോന്നായി വച്ച് ചുട്ടെടുക്കുക .പാനിലേക്ക് വച്ച ഭാഗം ഒന്ന് വാടിയതിനു ശേഷം മറിച്ചിട്ടു കൊടുക്കുക.ചപ്പാത്തിയിൽ ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോ ഒന്നുകൂടെ മറിച്ചിട്ടതിനു ശേഷം പൊങ്ങാൻ വയ്ക്കുക.ഹൈ ഫ്ളൈമിലാണു ചപ്പാത്തി ചുട്ടെടുക്കേണ്ടതെങ്കിലും ചൂട് കൂടി കരിഞ്ഞു പോകും എന്ന ചാൻസ് ഉണ്ടെങ്കിൽ മീഡിയം ഫ്ളൈമിൽ മാറ്റുക.ചുട്ടെടുക്കുമ്പഴോ അല്ലെങ്കിൽ ചൂടുപാത്രത്തിലേക്കു മാറ്റിയതിനു ശേഷമോ എണ്ണ അല്ലെങ്കിൽ ബട്ടർ തടവി ഉപയോഗിക്കാം.

***ചുട്ടെടുത്ത ഉടനെ തന്നെ ചൂടുപാത്രം മുഴുവനായി അടയ്‌ക്കേണ്ടതില്ല.അതിന്റെ ചൂടുള്ള ആവിതട്ടി വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ട്.ഒരു ഫ്ലഫി ചപ്പാത്തി മതിയാവും ഇടയ്ക്ക് നമ്മുടെ കിച്ചൻ ഒന്ന് വിശാലമാവാൻ ..

ചിലയിടങ്ങളിൽ ചപ്പാത്തി മാവ് ചൂട് വെള്ളത്തിലും കുഴച്ചെടുക്കാറുണ്ട് .നോർമൽ വാട്ടറിനെ അപേക്ഷിച്ച്‌ ഇതിന്റെ അളവ് കുറച്ച് മതിയാവും കുഴച്ചെടുക്കാൻ.നമ്മുടെ റെസിപ്പി വെച്ച് നോക്കിയാൽ അത്ര ബലം കൊടുക്കേണ്ട ആവശ്യവും വരുന്നില്ല.ആദ്യം ഒരു സ്പൂൺ വെച്ച് മിക്സ് ചെയ്തതിനു ശേഷം പിന്നീട് കൈ ഉപയോഗിച്ച് കുഴയ്ക്കാം .സംഭവം ഇത്തിരി ചൂടോടെ കുഴയ്ക്കണമെങ്കിലും നല്ല സോഫ്റ്റ് ചപ്പാത്തി ആയ്‌രിക്കും. ഇതൊക്കെ ആണെങ്കിലും ടേസ്റ്റ് വെച്ച് നോക്കുമ്പോൾ ഇച്ചിരി മുന്നിൽ നിൽക്കുന്നത് പച്ച വെള്ളത്തിൽ കുഴയ്ക്കുന്നതല്ലേ എന്ന് പച്ചയായ മനുഷ്യന് തോന്നിയാൽ കുറ്റം പറയാൻ പറ്റുകേല്ല ..